Wednesday 25 January 2012

യാത്ര



കാറ്റില്‍ ഉലയുകയാണ് വിളക്ക് തിരി നാളം
തലയ്ക്കു മുകളില്‍ കുന്തിരിക്കം പുകയുന്നു
ഞാന്‍ കിടക്കുകയാണ്
ഇന്ന് പതിവിലും ക്ഷീണം പോലെ
എങ്കിലും വേദനകള്‍ അറിയുന്നില്ല
ഒന്നെഴുന്നേട്ടിരിക്കാന്‍ കൂടി കഴിയുന്നില്ല
പത്രമെടുക്കാന്‍ പറഞ്ഞിട്ട്
അവള്‍ ഇവിടെയിരുന്നു കരയുന്നു
രാവിലത്തെ അവളുടെ പതിവ് ചായയും കിട്ടിയില്ല
ചുറ്റിലും പരിചയക്കാരും ബന്ധുക്കളും
നിസ്സഹായത നിറഞ്ഞ നോട്ടങ്ങള്‍
അതാണെന്നെ കൊല്ലാതെ കൊല്ലുന്നതും
തൊടിയിലെ മൂവാണ്ടന്‍ മാവില്‍
കോടാലി വീഴുന്ന ശബ്ദം കേള്‍ക്കാം
ഞാന്‍ നട്ട മാവ് ആരാണ് വെട്ടുന്നത് ?
ഒന്നുറക്കെ അലരണമെന്നുണ്ട്‌ ..
രോഗം ശബ്ദത്തെ കൂടി തളര്‍ത്തിയിരിക്കുന്നു
മത്സരിച്ചു കരയുകയാണ് സ്ത്രീകള്‍
ഒന്നും മനസ്സിലാവാതെ കളിക്കുന്ന കുട്ടികള്‍
ഇവര്‍ക്കെല്ലാം ഭ്രാന്താണോ ?
കരച്ചിലിന്‍റെ ഗ്രാഫ് ഉയരുകയാണ്
അതാ നാല് പേര്‍ ചേര്‍ന്നെന്നെ എടുത്തുയര്തുന്നു..
ഞാന്‍ കുതറി .. താഴേക്കു ചാടി !
നിലയില്ലാ കയത്തിലേക്ക് താഴുന്നത് പോലെ
അതോ അപ്പുപ്പന്‍ താടി പോലെ ഉയരുകയാണോ ?
ഒരു പഞ്ഞിക്കെട്ടു പോലെ
പറന്നു നടക്കുകയാണ് ശരീരം
ആരും എന്നെ ശ്രദ്ദിക്കുന്നില്ല
ഞാന്‍ വേറെയേതോ ലോകത്താണ്
എന്റെ അനുവാദമില്ലാതെ ആരാണെന്നെ ഇവിടെയെത്തിച്ചത് ?
എനിക്കുറക്കെ വിളിച്ചു പറയണമെന്നുണ്ട്
" ഞാനിവിടെയുണ്ടെന്നു .."
പ്രിയപ്പെട്ടവരോടോന്നു യാത്ര പറയാന്‍
കൊതിക്കുകയാണ് മനസ്സ്

അന്തരീക്ഷത്തില്‍ മുഴങ്ങുന്നത് മന്ത്രോച്ചാരണങ്ങളാണ്
എനിക്കുള്ള അവസാന യാത്രയയപ്പ്
ദേഹം വിട്ടകന്ന ദേഹിയെ യാത്രയാക്കുന്നു ..
.

4 comments:

  1. ഞാന്‍ കണ്ട ഒരു സ്വപ്നം

    ReplyDelete
  2. വായിച്ചു. ടോപ്പില്‍ അപ്രോപ്രിയെറ്റ് ആയ ഒരു പിക് ഇടൂ.

    ReplyDelete