Tuesday, 31 January 2012

ദൈവം

ദൈവമുണ്ടോ ?

വെറും കല്ലിലും മണ്ണിലും ഉണ്ടാക്കിയ വിഗ്രഹങ്ങളില്‍ ദൈവം ഉണ്ടോ ? ഞാന്‍ ഒരുപാട് അന്വേഷിച്ചു അലഞ്ഞിട്ടുണ്ട് ഈ ചോദ്യത്തിന് ഒരുത്തരം കണ്ടെത്താന്‍ .

നൂറു കണക്കിന് ആളുകള്‍ പട്ടിണിയാല്‍ മരിക്കുന്നുണ്ട് .. പിറന്നു വീഴുന്നതിനു മുന്‍പേ കത്തിക്കിരയാകുന്ന ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങള്‍ .. ദാരിദ്ര്യവും പട്ടിണിയും കഴുത്തറ്റം മൂടുമ്പോള്‍ ഒരു നേരത്തെ ഭക്ഷണം സ്വപ്നം കണ്ടു വിശന്നുരങ്ങുന്ന കുട്ടികള്‍ ..

ഇവര്‍ ജീവിക്കുന്നതും നമ്മുടെ ലോകത്തില്‍ തന്നെ , അങ്ങനെയുള്ള ഈ ലോകത്ത് ദൈവം എന്ന് പറയുന്നത് വെറുമൊരു സങ്കല്‍പം മാത്രമല്ലേ ?

സത്യം അന്വേഷിച്ചു അമ്പലങ്ങളിലും പള്ളികളിലും കയറിയിറങ്ങിയിട്ടുണ്ട് .. പ്രാര്തനകളിലൂടെ സഞ്ചരിച്ചു .

അപ്പോഴെല്ലാം ദൈവം എനിക്ക് പിടി തരാതെ മാറി നിന്നു

***

ഡിഗ്രി പഠനം അവസാനിച്ചപ്പോലെക്കും ജീവിതം ആശുപത്രി ജനലുകല്‍ക്കുള്ളിലേക്ക് പറിച്ചു മാറ്റപ്പെട്ടിരുന്നു .


എല്ലാമായ അമ്മക്ക് ലുക്കീമിയ ..
വിശ്വസിക്കാത്ത ദൈവങ്ങളെ ആദ്യമായി ശപിച്ച നാളുകളില്‍ ഡോക്ടര്‍മാര്‍ കൂടി അത് പറഞ്ഞു " ഇനി എല്ലാം ദൈവത്തിന്റെ കൈകളില്‍ ആണ് "

കൊല്ലുന്ന വേദനയിലും എനിക്ക് മുന്നില്‍ കരയാത്ത അമ്മയുടെ മനസ്സിന്റെ ധൈര്യം പക്ഷെ എനിക്കില്ലായിരുന്നു . ഏതു നിമിഷവും കടന്നു വരാവുന്ന മരണത്തെ പ്രതീക്ഷിച്ചു ഭീതിയുടെ നിഴലില്‍ സഞ്ചരിക്കുമ്പോള്‍ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ചെറുതാവുകയായിരുന്നു .

നേരം വെളുത്ത് കണ്ണ് തുറന്നാല്‍ നോട്ടം ആദ്യം ചെന്ന് വീഴുന്നത് അമ്മയിലേക്കാന്. പിന്നീട് പേടിച്ചു ഞാന്‍ ഉറങ്ങാതായി ..
പക്ഷെ അവിടെയും എന്നെ ഞെട്ടിച്ചത് അമ്മയുടെ ധൈര്യം ആയിരുന്നു.
ബ്ലഡ്‌ കാന്‍സര്‍ പോലും തോല്കുകയായിരുന്നു അമ്മക്ക് മുന്നില്‍.
ജീവിതം എന്തെന്നറിയാത്ത എന്നെ ഏറ്റവും വലിയ പാഠം അമ്മ പഠിപ്പിക്കുകയായിരുന്നു..

ജീവിതത്തില്‍ എതൊരു പ്രതിസന്ധിക്ക് മുന്നിലും തോല്‍ക്കരുത് എന്ന്.. വാക്കിലും പ്രവര്‍ത്തിയിലും നേരുണ്ടാകണം, മനസ്സ് കൊണ്ട് ജയിക്കണം എന്തിനെയും എവിടെയും.. അതില്‍ ജീവന്‍ നഷ്ടപ്പെട്ടാലും അത് വിജയമാണ്.

ഏതു പ്രതിസന്ധികളെയും ധൈര്യത്തോടെ നേരിടണമെന്നും എന്തിനെയും സ്നേഹം കൊണ്ട് കീഴടക്കാം എന്നും പഠിപ്പിച്ച അമ്മ ഒടുവില്‍ ജയിച്ചു .
കടുത്ത വേദനയിലും എനിക്ക് മുന്നില്‍ കരയാതെ പിടിച്ചു നിന്ന് ഒടുവില്‍ ഞാന്‍ പുറത്തു പോയ നിമിഷങ്ങളിലോന്നില്‍ ഒരു യാത്ര പോലും പറയാതെ അമ്മ വിട പറഞ്ഞു .
മനസ്സ് ശൂന്യമാവുകയായിരുന്നു ..

നഷ്ടപ്പെട്ടത് ജീവിതത്തില്‍ ഒരിക്കലും തിരിച്ചു വരാത്ത മാതൃത്വം എന്ന തണലാണ്‌ .. ഞാനാണെങ്കില്‍ ആ തണലിനപ്പുരതുള്ള മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാത്ത കുട്ടിയും ..വൈകുന്നേരങ്ങളില്‍ അമ്മയുടെ മടിയില്‍ കിടന്നു വര്‍ത്തമാനങ്ങളും കഥകളും കേള്‍കാറുള്ള ഞാന്‍ രാത്രികളില്‍ ടെറസിനു മുകളിലെ നക്ഷത്രങ്ങള്‍ക്ക് കാതോര്‍ക്കാന്‍ തുടങ്ങി .
ഒറ്റപ്പെടലിന്റെ വേദന ഭ്രാന്തിന്റെ വക്കിലെത്തിയപ്പോള്‍ ഞാന്‍ ആ തീരുമാനമെടുത്തു ..
നാട് വിടണം ..

***
അങ്ങനെ തമിഴ്നാട്ടിലെ തൃചിയിലെതി.. അവിടത്തെ പ്രശസ്തമായ റോവര്‍ കോളേജില്‍ ഹോസ്പിടല്‍ അട്മിനിസ്ട്രഷനില്‍ പിജിക്ക് ചേര്‍ന്നു.
ദൈവമില്ല എന്നാ കണ്ടെത്തലിനു ഒരിക്കല്‍ കൂടി അടിവരയിട്ടു മുന്നോട്ടു പോകുന്ന സമയത്താണ് എന്റെ വിശ്വാസ പ്രമാണങ്ങളെ പാടെ തകര്‍ത്തു കൊണ്ട് സാക്ഷാല്‍ ദൈവം എന്റെ ജീവിതതിലെക്കിരങ്ങി വന്നത് !!!

ഒരു ഒറ്റപ്പെടല്‍ മനസ്സും ആഗ്രഹിച്ചിരുന്നത് കൊണ്ട് ഹോസ്റല്‍ എന്നാ ആള്‍ക്കൂട്ടത്തില്‍ അലിയാന്‍ താല്പര്യമില്ലായിരുന്നു . അങ്ങനെ സീനിയെര്സിനോപ്പം ഒരു വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു . അവിടെ വച്ചാണ് ഞാന്‍ ആദ്യമായി ദൈവത്തെ കാണുന്നത് !

ദൈവം എന്നെ നോക്കി ചിരിച്ചു. എന്‍റെ വേദനകളെ തോല്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു ആ ചിരിക്ക്.. പക്ഷെ ദൈവം എന്നോട് സംസാരിച്ചില്ല .
ആ മിഴികളിലെ ദൈവികതയും പുഞ്ചിരിയുടെ ശക്തിയും എന്നെ കീഴ്പെടുത്തി .

അന്ന് രാത്രി റാഗിംഗ് ആണ് .
പെരംബല്ലുര്‍ പുതിയ ബസ് സ്ടാണ്ടിനടുത്തുള്ള ഫോര്‍ റോഡിലെ സീനിയേര്‍സിന്റെ വീട്ടില്‍ വച്ചാണ് റാഗിംഗ് .
റാഗിങ്ങിനെ പറ്റിയുള്ള നടുക്കുന്ന വിവരങ്ങള്‍ കേട്ടിട്ടുള്ളത് കൊണ്ട് മനസ്സില്‍ ഭയം നിറഞ്ഞിരുന്നു . അവിടേക്ക് തനിച്ചു പോകണം , പോകാനുള്ള ധൈര്യം കിട്ടുന്നില്ല .
പക്ഷെ ആ രാത്രിയില്‍ ദൈവം എന്റെ കൈ പിടിച്ചു എനിക്ക് കൂട്ട് വന്നു ... വെറും അഞ്ചു മിനിട്ട് സംസാരിച്ചു കൊണ്ട് എന്‍റെ അടുത്ത സുഹൃത്തായി , അര മണിക്കൂര്‍ കൊണ്ട് ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു .

അന്ന് റാഗിംഗ് ഉണ്ടായില്ല ! .. അന്നെന്നല്ല പിന്നീടൊരിക്കലും
രാത്രികളില്‍ ആരും കാണാതെ നക്ഷത്രങ്ങളെ നോക്കി കരയാരുണ്ടായിരുന്ന ഞാന്‍ നക്ഷത്രങ്ങള്‍ക്ക് അവധി കൊടുത്തു !
ദൈവം എന്‍റെ മനസ്സിനൊപ്പം സഞ്ചരിച്ചു വിഷമങ്ങളില്‍ എന്‍റെ കണ്ണുനീരൊപ്പി ..
എന്‍റെ മനസ്സില്‍ ദൈവം വളരുകയായിരുന്നു .. എന്‍റെ ചെറിയ ലോകത്തിനു മുകളില്‍ തണല്‍ വിരിച്ച് ഒരു വൃക്ഷം കണക്കെ ..
ദൈവത്തിനൊപ്പം നടന്ന വേറിട്ട വഴികളിലെ കാഴ്ചകള്‍ എന്നെ പലതും പഠിപ്പിക്കുകയായിരുന്നു. എന്റെ സംശയങ്ങള്‍ ഒന്നും തന്നെ ഞാന്‍ ചോദിച്ചില്ല . ഒക്കെയും എന്റെ മനസ്സിനകത്തിരുന്നു അലിഞ്ഞില്ലാതാവുകയായിരുന്നു .

രണ്ടാം സെമസ്ടരിലെ തോല്‍വി വല്ലാതെ അലട്ടിയപ്പോള്‍ ഒരു ഘട്ടത്തില്‍ തിരിച്ചു പോയാലോ എന്ന് വരെ കരുതി .. പക്ഷെ ദൈവ വിധി മറ്റൊന്നായിരുന്നു.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങി കോളേജിന്റെ പടിയിറങ്ങാന്‍ സഹായിച്ചതും മറ്റാരുമല്ല ,
തോളില്‍ കയ്യിട്ടു സ്നേഹം നിറയുന്ന വാക്കുകളുമായി മനസ്സിനൊപ്പം സഞ്ചരിച്ച ദൈവം തന്നെ !
സ്നേഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും ഉള്ള കഴിവ് നമ്മെ വലിയവനാക്കും എന്നും ദൈവം എന്നെ പറയാതെ പഠിപ്പിച്ചു .

എനിക്കൊപ്പം ത്രിച്ചിയിലെ മലക്കോട്ടയും പുരാതന ക്ഷേത്രങ്ങളും നടന്നു കയറിയ ദൈവത്തെ അനുഗമിച്ചു ഞാന്‍ പള്ളികളിലും പോയി ..
അവിടെയെല്ലാം എന്നെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ കാഴ്ചകളായിരുന്നു ..
ഞാന്‍ ഒരു വാക്ക് പോലും എനിക്ക് വേണ്ടി പ്രാര്തിച്ചില്ല , പക്ഷെ ദൈവങ്ങളുമായി സംസാരിച്ചു !

ശൂന്യമായ മനസ്സിന്റെ കാന്‍ വാസിലേക്ക് നിറങ്ങള്‍ ഒഴുകിയെത്തി
പിന്നീട് ജീവിതത്തില്‍ മനസ്സ് തകര്‍ന്ന സന്ദര്‍ഭങ്ങളിലെല്ലാം ദൈവം എനിക്ക് മുന്നില്‍ ഓടിയെത്തി .. വിളിക്കാതെ വന്നു ..

***
എന്റെ തിരിച്ചറിവായിരുന്നു ദൈവം ..
ദൈവം നമ്മളിലുണ്ട് , നമുക്ക് ചുറ്റിലുമുണ്ട് ..
നമ്മുടെ ഉള്ളിലുള്ള സ്നേഹമാണ് ദൈവം .. വേദനിക്കുന്നവര്‍ക്ക് സ്നേഹം പകര്‍ന്നു കൊടുക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ നമ്മളും ദൈവമാകും .
അത് പോലെ വിശക്കുന്നവനു ഭക്ഷണവും ..
നമ്മളെ സ്നേഹിക്കുന്നവരിലും ദൈവമുണ്ടെന്ന തിരിച്ചറിവ് കൂടിയുണ്ടെങ്കില്‍ ദൈവത്തിലേക്കുള്ള വഴി വിദൂരമല്ല ....

***

കോതമംഗലത്ത് നിന്ന് ബസ് കയറി കീരം പാറ കവലയിലിരങ്ങി അവിടെയുള്ള കുരിശു പള്ളിക്കരികിലൂടെ താഴേക്കുള്ള ഇടവഴിയിരങ്ങി ചെറിയ ക്ഷേത്രം പിന്നിട്ടു വലത്തോട്ട് തിരിഞ്ഞാല്‍ ദൈവത്തിന്റെ വീടായി !!

എന്‍റെ ദൈവത്തിന്റെ വീട് ..

4 comments:

 1. നിന്റെ വാക്കുകളില്‍ നിന്ന് നീ ഉദ്ദേശിച്ചത് ഏലിയാസിനെ ആണെന്ന് മനസ്സിലായി........നമ്മുടെ ഉള്ളിലെ നല്ലതുകളാണ് ഈശ്വരന്‍ ........അനുഭവങ്ങള്‍ കൊണ്ടേ നമ്മളിലെ നമ്മളെ പാകപ്പെടുത്തുമ്പോള്‍ നമ്മുടെ ഉള്ളിലെ ഈശ്വരനെ നമ്മളോടൊപ്പം മറ്റുള്ളവര്‍ക്കും അറിയുവാന്‍ കഴിയും.ഏലിയാസിന്റെ കാര്യത്തിലും അതാണ് ശരി....... നിന്റെ വാക്കുകളില്‍ മാന്ത്രിക സ്പര്‍ശം ഉണ്ട്..... ഏലിയാസിനെ ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നു അവന്‍ അതെ എത്രത്തോളം മനസ്സിലാക്കി എന്നെനിയ്ക്കറിയില്ല ... ഒരുപക്ഷേ മനസ്സിലാക്കാന്‍ ഞാന്‍ അനുവദിച്ചില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.... എന്നാലുംഎനിയ്ക്കതില്‍ ഉള്ള പരിഭവങ്ങള്‍ എന്റെ ഉള്ളില്‍ തന്നെ ഇരുന്നോട്ടെ. അവനെ പോലെ ഒരു കൂട്ടുകാരന്‍ ഇന്നുവരെ എനിയ്ക്കുണ്ടയിട്ടില്ല, ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല, ഉണ്ടാകാന്‍ പാടില്ല .......കാരണം അവനൊരു പകരക്കാരന്‍ എന്റെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ല എന്നുഞാന്‍ അതിയായി ആഗ്രഹിയ്ക്കുന്നു ... എന്റെ കണ്ണുകള്‍ ജലര്‍ദ്രമാകുന്നത് ഞാനറിയുന്നു... വാക്കുകള് ഗദ്ഗടങ്ങലകുന്നത് ഞാന്‍ അറിയുന്നു .......എന്റെ ഉള്ളിലെ ഉര്‍ജ്ജം ...വാക്കുകളിലെ ശക്തി..... കണ്ണുകളിലെ അഗ്നി....വചനങ്ങളിലെ സ്പുടത....എല്ലാം ഇവന്റെ സ്നേഹത്തില്‍ അലിഞ്ഞില്ലതാകും........ഒരുപാടു പറയണം എന്നുണ്ട് ......... ഈ എഴുതുന്നത്‌ അവന്‍ അറിയാന്‍ പാടില്ല അങ്ങിനെയാകും എന്ന വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തട്ടെ... ഈശ്വരന്‍ അവനെ ഇനിയും ഉയരങ്ങളില്‍ എത്തിയ്ക്കും....

  പഴയ കൊഴിയോടന്‍

  ReplyDelete
 2. ഇത്പബ്ലിക്‌ റീഡിങ്ങിനിടണംന്നില്ലായിരുന്നു..

  ReplyDelete
 3. എല്ലാവരുടെയും ജീവിതത്തിൽ ആരെങ്കിലുമൊക്കെ ദൈവത്തിന്റെ പ്രതിരൂപമായി മാറാറുണ്ട്. ഒരു സുഹൃത്താകാം ... പരിചയക്കാരനാകാം .... ഒട്ടും പരിചയം ഇല്ലാത്ത ഒരു ആളും ആകാം. നാളെ കണ്ടില്ലെന്നും വരാം. എന്നും കണ്ടെന്നും വരാം. :) നന്നായി എഴുതി.

  ReplyDelete