Saturday 16 November 2013

അഭിവാദ്യങ്ങൾ


നാവിൻ തുമ്പിൽ 
ആത്മഹത്യ ചെയ്ത 
വാക്കുകളുടെ 
രക്തസാക്ഷിയാവാം 
നമ്മുടെ പ്രണയം ..

എനിക്കും നിനക്കുമാശ്വസിക്കാം 
ഹൃദയത്തിൽ കുടീരം തീർത്ത് 
അഭിവാദ്യങ്ങൾ അർപ്പിക്കാം 
കിതയ്ക്കുന്ന സ്പന്ദനങ്ങളാൽ 
തളരുന്ന ഹൃദയത്തിന്റെ 
അവസാന മിടിപ്പുകളിലും 
തളരാതെ ചൊല്ലാം 
രക്തസാക്ഷി മരിക്കില്ലെന്ന് !

1 comment:

  1. നാവിൻ തുമ്പിൽ ആത്മഹത്യ ചെയ്ത
    വാക്കുകളുടെ രക്തസാക്ഷിയാവാം
    നമ്മുടെ പ്രണയം ..!

    ReplyDelete