നഷ്ട്ടപ്പെട്ട എന്നെ തിരയാൻ
ഇനിയുള്ളത്
നിന്റെ മനസ്സിന്റെ
ഇരുൾ മാറാല മൂടിയ
അടച്ചിട്ട മുറികൾ മാത്രം
അതിലുമില്ലെങ്കിൽ
തിരിഞ്ഞു നടക്കാം
പറഞ്ഞു തീർത്ത വാക്കുകൾ
കൊണ്ടുണ്ടാക്കിയ കടലാസ്
വഞ്ചികൾ നനഞ്ഞു താഴുന്നതും
നോക്കി വെറുതെയിരിക്കാം
ചേർന്നു നനഞ്ഞ മഴയിലും,
ഉള്ളിൽ പൊടിഞ്ഞൊന്നു ചേർന്ന
വിയർപ്പു തുള്ളികൾക്ക്
വെറും കറിയുപ്പിന്റെ
സ്വാദായിരുന്നെന്ന്
ബെറുക്കനെ പറയാം
നഷ്ട്ടപ്പെട്ട എന്നെ തിരയാൻ ഇനിയുള്ളത്
ReplyDeleteനിന്റെ മനസ്സിന്റെ ഇരുൾ മാറാല മൂടിയ
അടച്ചിട്ട മുറികൾ മാത്രം
അതിലുമില്ലെങ്കിൽ തിരിഞ്ഞു നടക്കാം