എന്നിട്ടും അതൊരു
തിരുവത്താഴ കൂദാശയായിരുന്നു
തിരുവത്താഴ കൂദാശയായിരുന്നു
അന്നൊരു വ്യാഴാഴ്ച്ചയുടെ
ഒടുക്കമായിരുന്നില്ല
സ്ഥലം ജെറുസലേം ആയിരുന്നില്ല
അപോസ്തലന്മാര് പന്ത്രണ്ടുപേര്‍
കൂടെയുണ്ടായിരുന്നില്ല..
ദേഹമാക്കാന് അപ്പമോ
രക്തമാക്കാന്‍ വീഞ്ഞോ ഇല്ലാതെ
കുറച്ചക്ഷരങ്ങളെ പകുത്തെടുത്ത്
വിശ്വാസത്തിന്റെ കാണാച്ചരട് ചുറ്റി
ഹൃദയ രക്തത്തില്‍ മുക്കി
മുന്നിലേക്ക് നീട്ടുമ്പോള്‍
ഒടുക്കമായിരുന്നില്ല
സ്ഥലം ജെറുസലേം ആയിരുന്നില്ല
അപോസ്തലന്മാര് പന്ത്രണ്ടുപേര്‍
കൂടെയുണ്ടായിരുന്നില്ല..
ദേഹമാക്കാന് അപ്പമോ
രക്തമാക്കാന്‍ വീഞ്ഞോ ഇല്ലാതെ
കുറച്ചക്ഷരങ്ങളെ പകുത്തെടുത്ത്
വിശ്വാസത്തിന്റെ കാണാച്ചരട് ചുറ്റി
ഹൃദയ രക്തത്തില്‍ മുക്കി
മുന്നിലേക്ക് നീട്ടുമ്പോള്‍
അതൊരോര്‍മ്മപ്പെടുത്തലായിരുന്നു..
ഒരു പടിയിറക്കത്തിന്റെ
തിയതി രേഖപ്പെടുത്താത്ത
മുന്നറിയിപ്പായിരുന്നു
ഒരു പടിയിറക്കത്തിന്റെ
തിയതി രേഖപ്പെടുത്താത്ത
മുന്നറിയിപ്പായിരുന്നു
മനസ്സില്‍ കണ്ടതാണ്
കാല്‍വരിയിലേക്കുള്ള യാത്രയും
തുറന്നടയുന്ന ജനാലകളും
പരിഹാസ വാക്കുകളും..
കാല്‍വരിയിലേക്കുള്ള യാത്രയും
തുറന്നടയുന്ന ജനാലകളും
പരിഹാസ വാക്കുകളും..
കുരിശിനു പകരം ചുമന്നത്
കുറച്ചോര്മ്മകളെയായിരുന്നു
മുറിവുകളില്‍ നീറിപ്പിടിക്കാന്‍
പാകത്തിന് ചൂടുള്ള ഓര്‍മ്മകള്‍
കാല്‍വരി ഒരു മനസ്സിലായിരുന്നു
അവിടെ വെള്ളിക്കാശിനു പകരം
കിലുങ്ങുന്ന വാക്കുകളായിരുന്നു,
ഒരു ഒറ്റുകൊടുക്കലിന്റെ
ഹരമായിരുന്നു..
കുറച്ചോര്മ്മകളെയായിരുന്നു
മുറിവുകളില്‍ നീറിപ്പിടിക്കാന്‍
പാകത്തിന് ചൂടുള്ള ഓര്‍മ്മകള്‍
കാല്‍വരി ഒരു മനസ്സിലായിരുന്നു
അവിടെ വെള്ളിക്കാശിനു പകരം
കിലുങ്ങുന്ന വാക്കുകളായിരുന്നു,
ഒരു ഒറ്റുകൊടുക്കലിന്റെ
ഹരമായിരുന്നു..
വാക്കുകള്‍ തീര്‍ത്ത മരക്കുരിശില്‍
ഓര്‍മ്മകളില്‍ ഞാന്നു കിടന്ന്
രക്തം വാര്ന്നവസാനിച്ചത്
ഒരു സൌഹൃദവുമായിരുന്നു..
ഓര്‍മ്മകളില്‍ ഞാന്നു കിടന്ന്
രക്തം വാര്ന്നവസാനിച്ചത്
ഒരു സൌഹൃദവുമായിരുന്നു..
GK

No comments:
Post a Comment