രാവിലെയാണ് അവളെ ആദ്യമായി കണ്ടത്
അക്ഷരങ്ങള്‍ വാക്കുകളായി
മിഴികളിലെ മോഹം
വാക്കുകളിലെ സ്നേഹമായി ..
ഉച്ചയായപ്പോള്‍ അത് പ്രണയമായി
മനസ്സ് കൊരുത്ത്,
സ്നേഹം കിനിയുന്ന വാക്കുകളുമായി
ഹൃദയത്തെ തൊട്ടവള്‍..
അസ്തമയത്തിനു മുന്‍പേ
കോര്‍ത്ത കയ്യഴിച്ച്
ഹൃദയം മുറിച്ച്
എന്നെ തള്ളിപ്പറഞ്ഞവള്‍ പിരിഞ്ഞു ..
വേദനിപ്പിക്കുന്ന സന്ധ്യകള്‍ക്ക് വിട
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉള്ളത്
ഉച്ചവരെയുള്ള ഓര്‍മ്മകള്‍ മാത്രം

