നാവിൻ തുമ്പിൽ
ആത്മഹത്യ ചെയ്ത
വാക്കുകളുടെ
രക്തസാക്ഷിയാവാം
നമ്മുടെ പ്രണയം ..
എനിക്കും നിനക്കുമാശ്വസിക്കാം
ഹൃദയത്തിൽ കുടീരം തീർത്ത്
അഭിവാദ്യങ്ങൾ അർപ്പിക്കാം
കിതയ്ക്കുന്ന സ്പന്ദനങ്ങളാൽ
തളരുന്ന ഹൃദയത്തിന്റെ
അവസാന മിടിപ്പുകളിലും
തളരാതെ ചൊല്ലാം
രക്തസാക്ഷി മരിക്കില്ലെന്ന് !
നാവിൻ തുമ്പിൽ ആത്മഹത്യ ചെയ്ത
ReplyDeleteവാക്കുകളുടെ രക്തസാക്ഷിയാവാം
നമ്മുടെ പ്രണയം ..!